Advertisement

നിയമസഭാ തെരഞ്ഞെടുപ്പ്; ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡിയുടെ മുന്നേറ്റം; തകർന്ന് ചന്ദ്രബാബു നായിഡു

May 23, 2019
Google News 0 minutes Read

ആന്ധ്രാപ്രദേശിൽ ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർസിപിയുടെ വിജയ കുതിപ്പ്. 145 സീറ്റുകളിലാണ് വൈഎസ്ആർസിപി ലീഡ് ചെയ്യുന്നത്. ടിഡിപി 29 സീറ്റിലും മറ്റുള്ളവർ 1 സീറ്റിലുമാണ് മുന്നേറുന്നത്.

നൂറ് ശതമാനം വിജയ പ്രതീക്ഷയുണ്ടെന്ന് വൈഎസ്ആർസിപി നേതൃത്വം അറിയിച്ചു. ആന്ധ്രാ മുഖ്യമന്ത്രിയായി ജഗൻ മോഹൻ റെഡ്ഡി അധികാരമുറപ്പിച്ചുകഴിഞ്ഞെന്നും മെയ് 25 ന് പാർട്ടി യോഗം ചേരുമെന്നും മെയ് 30 ന് ജഗൻ മുഖ്യമന്ത്രിയായി അധികാരമേൽക്കുമെന്നും പാർട്ടി വൃത്തങ്ങൾ പ്രതികരിച്ചു.

വോട്ടെണ്ണൽ ആരംഭിച്ച് ആദ്യഘട്ടം മുതൽ വൈഎസ്ആർസിപി വൻ മുന്നേറ്റമാണ് നടത്തിയത്. തെലുങ്കുദേശം പാർട്ടി ഒരു ഘട്ടത്തിൽ പോലും മുന്നിട്ടുനിന്നിരുന്നില്ല. കുപ്പം മണ്ഡലത്തിൽ ടി.ഡി.പി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡു വൈഎസ്ആർപി സ്ഥാനാർത്ഥി ചന്ദ്രമൗലിയേക്കാൾ ഏറെ വോട്ടുകൾക്ക് പിന്നിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here