ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യ്ക്കും വി​കാ​ര​ത്തി​നും എ​തി​രാ​യ ഫ​ലമെന്ന് മാ​യാ​വ​തി

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഫ​ലം ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യ്ക്കും വി​കാ​ര​ത്തി​നും എ​തി​രാ​യു​ള്ള​താ​ണെ​ന്ന് ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി. ഇ​ന്ന​ത്തെ ഫ​ലം ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യ്ക്കും വി​കാ​ര​ത്തി​നും എ​തി​രാ​യാ​ണ്. എ​ന്താ​യാ​ലും, സ​ർ​ക്കാ​രി​ന്‍റെ മു​ന്നി​ൽ രാ​ജ്യ​ത്തെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും മു​ട്ടു​വ​ള​ച്ചു​കൊ​ടു​ക്കു​മ്പോ​ൾ ജ​ന​ങ്ങ​ൾ ഒ​രു നി​ല​പാ​ടി​ലേ​ക്ക് എ​ത്ത​ണ​മെ​ന്നും മാ​യാ​വ​തി പ​റ​ഞ്ഞു.

മോ​ദി ത​രം​ഗ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി നേ​ട്ടം ഉ​ണ്ടാ​ക്കി​യ​പ്പോ​ൾ മാ​യാ​വ​തി-​അ​ഖി​ലേ​ഷ് സ​ഖ്യ​ത്തി​നു കാ​ര്യ​മാ​യ ച​ല​നം ഉ​ണ്ടാ​ക്കാ​നാ​യി​ല്ല. എ​ന്നാ​ൽ ത​ന്നെ​യും 2014 തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൂ​ത്തെ​റി​യ​പ്പെ​ട്ട എ​സ്പി-​ബി​എ​സ്പി സ​ഖ്യ​ത്തി​നു ആ​ശ്വാ​സം ഏ​കു​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ ഫ​ലം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More