Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ

May 26, 2019
Google News 1 minute Read

രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക്

രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 30 വ്യാഴാഴ്ച വൈകീട്ട്  ഏഴ്‌ മണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം കേന്ദ്രമന്ത്രിമാരും ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് ട്വിറ്ററിലൂടെ സത്യപ്രതിജ്ഞയുടെ സമയം അറിയിച്ചത്.

 

ശബരിമലയിൽ അതീവ ഗുരുതര സുരക്ഷാ വീഴ്ചയെന്ന് അഗ്നിശമന രക്ഷാസേനയുടെ പരിശോധന റിപ്പോർട്ട്

ശബരിമലയിൽ അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടെന്ന് അഗ്നിശമന രക്ഷാസേനയുടെ സുരക്ഷാ പരിശോധനാ റിപ്പോർട്ട്. ഏതെങ്കിലും സാഹചര്യത്തിൽ തീപിടുത്തമുണ്ടായാൽ സ്ഥിതി ഗുരുതരമാകും. സന്നിധാനത്ത് പ്രവർത്തിക്കുന്ന അപ്പം, അരവണ പ്ലാന്റുകളിലും മതിയായ പ്രാഥമിക അഗ്നിശമന ഉപകരണങ്ങൾ പോലുമില്ല. പാചകവാതക സംഭരണശാലയും ഡീസൽ സ്‌റ്റോറേജ് ടാങ്കുകളും സുരക്ഷിതമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 24 എക്‌സ്‌ക്ലൂസീവ്.

 

‘രമ്യ ഹരിദാസിനെതിരായ എ വിജയരാഘവന്റെ പരാമർശം പി കെ ബിജുവിന്റെ തോൽവിക്ക് കാരണമായി’: എ കെ ബാലൻ

ആലത്തൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ബിജുവിന്റെ തോൽവിയ്ക്ക് കാരണം രമ്യ ഹരിദാസിനെതിരായുള്ള എൽഡിഎഫ് കൺവീനർ എ വിജയരാഘവന്റെ പരാമർശമെന്ന് മന്ത്രി എ കെ ബാലൻ. പാർട്ടി തലത്തിൽ സമഗ്ര അന്വേഷണം ഉണ്ടാകണമെന്നും ബാലൻ തിരുവനന്തപുരത്ത് പറഞ്ഞു.

 

വഴിപാടായി കിട്ടിയ സ്വർണ്ണത്തിലും വെള്ളിയിലും കുറവ്; ശബരിമല സ്‌ട്രോങ് റൂം നാളെ തുറന്ന് പരിശോധിക്കും

ശബരിമല സ്‌ട്രോങ് റൂം നാളെ തുറന്ന് പരിശോധിക്കും. ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് സമിതിയാണ് പരിശോധന നടത്തുക. വഴിപാടായി കിട്ടിയ സ്വർണ്ണത്തിലും വെള്ളിയിലും കുറവ് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വർണത്തിലും വെള്ളിയിലും നേരത്തെ കുറവ് കണ്ടെത്തിയിരുന്നു. 40 കിലോ സ്വർണത്തിന്റെയും 100 കിലോ വെള്ളിയുടെയും കുറവാണ് കണ്ടെത്തിയത്. ഓഡിറ്റിംഗ് നടത്തിയപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്.

 

ശാരദ ചിട്ടി തട്ടിപ്പ് കേസ്; കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെതിരെ ലുക്കൗട്ട് നോട്ടീസ്

ശാരദ ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് രാജീവ് കുമാറിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. രാജ്യത്തെ വിമാനത്താവളങ്ങളിലും ഇമിഗ്രേഷൻ അധികൃതരോടും ജാഗ്രത പാലിക്കാനും സിബിഐ നിർദേശം നൽകിയിട്ടുണ്ട്.

 

പരിക്കിന്റെ ലോകകപ്പ്; ടീമുകൾ ഭയാശങ്കയിൽ

ഈ ലോകകപ്പ് പരിക്കുകളിൽ പെട്ട് ഉഴറുകയാണ്. പല ടീമുകളിലെയും കളിക്കാർ പരിക്കിൻ്റെ പിടിയിലാണ്. സന്നാഹ മത്സരങ്ങളിൽ മിക്ക കളിക്കാരും വിശ്രമത്തിലായിരുന്നു. ഉലകപ്പോരിൽ ടീമിൻ്റെ സാധ്യതകളെത്തന്നെ തകർത്തെറിയാൻ സാധ്യതയുള്ളതാണ് പല പരിക്കുകളും.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here