Advertisement

തന്നെ വധിക്കാൻ ശ്രമിച്ച സംഭവത്തിന് പിന്നിൽ തലശ്ശേരിയിലെ ജനപ്രതിനിധിയെന്ന് സി.ഒ.ടി നസീർ

May 27, 2019
Google News 1 minute Read

തനിക്ക് നേരെ നടന്ന വധശ്രമത്തിൽ പി.ജയരാജന് പങ്കില്ലെന്ന് വടകരയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സിഒടി നസീർ. തലശ്ശേരിയിലെ ഒരു ജനപ്രതിനിധിയും രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങളുമാണ് സംഭവത്തിന് പിന്നിലെന്നും ഗൂഡാലോചന നടത്തിയവരിലേക്ക് പൊലീസ് അന്വേഷണം എത്താത്തതിൽ അതൃപ്തിയുണ്ടെന്നും സിഒടി നസീർ ട്വന്റി ഫോറിനോട് പറഞ്ഞു.

Read Also; വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി നസീറിനു നേരെയുണ്ടായ ആക്രമണത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് പി.ജയരാജൻ

ആക്രമണത്തിന് ദിവസങ്ങൾക്ക് മുൻപ് തലശ്ശേരിയിലെ ഒരു ജനപ്രതിനിധി അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ച് തന്നെ പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നു. തലശ്ശേരിയിലെ രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കും ഗൂഢാലോചനയിൽ പങ്കുണ്ട്. സംഭവത്തിന് മിനിറ്റുകൾക്ക് മുൻപ് ഇതിലൊരാൾ തന്നെ നിരീക്ഷിക്കുന്നതായി കണ്ടതായും നസീർ പറഞ്ഞു. ഗൂഢാലോചന നടത്തിയവരെ കുറിച്ച് പൊലീസിന് വിശദമായ മൊഴി നൽകിയിട്ടുണ്ട്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരെ മാത്രം പിടികൂടിയതുകൊണ്ട് കാര്യമില്ലെന്നും സി.ഒ.ടി നസീർ പറഞ്ഞു.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here