Advertisement

കല്ലട ബസ് യാത്രക്കാരെ മർദ്ദിച്ച സംഭവം; മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന മനുഷ്യവകാശ കമ്മീഷന്റെ നിർദ്ദേശം പോലീസ് അവഗണിച്ചു

May 29, 2019
Google News 0 minutes Read

സുരേഷ് കല്ലട ബസിലെ യാത്രക്കാരെ ബസ് ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ വീണ്ടും പോലീസിന്റ ഒത്തുകളി. ഡിവൈഎസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിന് മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന മനുഷ്യവകാശ കമ്മീഷന്റെ നിർദ്ദേശം പോലീസ് അവഗണിച്ചു.ഈ സാഹചര്യത്തിൽ എറണാകുളം ജില്ലാ പോലീസ് മേധാവിയോടും, ഗതാഗത കമ്മീഷണറോടും മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടും .

ഏപ്രിൽ 21നാണ് കല്ലട ഗ്രൂപ്പിന്‍റെ തിരുവനന്തപുരം – ബെംഗളുരു ബസിൽ യാത്രക്കാരായ ചെറുപ്പക്കാരെ ബസിലെ ജീവനക്കാരും ഗുണ്ടകളും ചേര്‍ന്ന് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുകയും ബസിൽ നിന്ന് ഇറക്കി വിടുകയും ചെയ്തത്.സംഭവത്തിൽ കോഴിക്കോട് സ്വദേശി എൻ .നൗഷാദ് നൽകിയ പരാതിയിലാണ് ബസ് ഉടമ സുരേഷ് കല്ലടയോട് മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് ഹാജരാകാൻ ഉത്തരവിട്ടത്.  എന്നാൽ സുരേഷ് കല്ലട സിറ്റിങ്ങിൽ ഹാജരായെങ്കിലും പോലീസ് ,ഗതാഗത വകുപ്പ് എന്നിവരുടെ റിപ്പോർട്ട് കിട്ടാത്തതിനെ തുടർന്ന് അടുത്ത മാസം 26 ന് വീണ്ടും ഹജരാകാൻ കമ്മീഷൻ നിർദ്ദേശം നൽകി .അതെ സമയം രണ്ട് വകുപ്പുകളോടും കമ്മീഷന് വിശദീകരണം തേടിയതായി കമ്മീഷൻ ചെയർമാൻ പി. മോഹൻ ദാസ് പറഞ്ഞു .

കല്ലട കേസിൽ  പൊലീസ്  കൃത്യസമയത്ത് പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തിയില്ല. ഇതേതുടർന്ന് ഏഴ് പ്രതികൾക്കും വേഗത്തിൽ ജാമ്യം ലഭിച്ചുവെന്ന ആരോപണം ഉയർന്നിരുന്നു.   പ്രത്യേക അന്വേഷണ റിപ്പോർട്ട് പൊലീസ് ഉടൻ കൈമാറിയില്ലെങ്കിൽ ബസ് ഉടമയ്ക്കെതിരെ സ്വമേധയാ നിയമനടപടി സ്വീകരിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്‍റെ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here