മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനുള്ള പിന്തുണ തുടരുമെന്ന് മായാവതി

mayawati

മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനുള്ള പിന്തുണ തുടരുമെന്ന് ബിഎസ്പി നേതാവ് മായാവതി. രാജസ്ഥാനിൽ അശോക് ഗെലോട്ട് സർക്കാരിനുളള പിന്തുണ തുടരുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് മായാവതി ഇക്കാര്യം അറിയിച്ചത്.

വർഗീയ ജാതീയ ശക്തികൾക്കെതിരായ തങ്ങളുടെ നിലപാട് തുടരുമെന്ന് മായാവതി പറഞ്ഞു. ഇതിനായി കോൺഗ്രസ് സർക്കാരിനുള്ള എല്ലാ പിന്തുണകളും തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. സർക്കാരിൽ മറ്റുപദവികളൊന്നും ഇല്ലെങ്കിൽ പോലും കോൺഗ്രസ് സർക്കാരിനെ പിന്തുണയ്ക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് ബിഎസ്പി എംഎൽഎ ഗൗതം പറഞ്ഞു.

രണ്ട് ബഹുജൻ സമാജ്‌വാദി പാർട്ടി എംഎൽഎമാരുടേയും നാല് സ്വതന്ത്ര എംഎൽഎമാരുടേയും പിന്തുണയോടെയാണ് മധ്യപ്രദേശിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലുള്ളത്. 230 അംഗ നിയമസഭയിൽ 114 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. ബിജെപിക്ക് 109 എംഎൽഎമാരാണുള്ളത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top