സുപ്രധാന ഉച്ചകോടികള്‍ക്കൊരുങ്ങി മക്ക; വിവിധ ലോക നേതാക്കള്‍ സൗദിയിലെത്തി

സുപ്രധാന ഉച്ചകോടികള്‍ക്കൊരുങ്ങി മക്ക. ഇന്നും നാളെയുമായി നടക്കുന്ന മൂന്നു ഉച്ചകോടികളില്‍ പങ്കെടുക്കാന്‍ വിവിധ ലോക നേതാക്കള്‍ സൌദിയിലെത്തി. അറബ് ലോകത്തെ പ്രതിസന്ധികളും, ഭീകരവാദ ഭീഷനിയുമാണ് പ്രധാനമായും ഉച്ചകോടികള്‍ ചര്‍ച്ച ചെയ്യുക.
ജി.സി.സി ഉച്ചകോടിയും, അറബ് ഉച്ചകോടിയും, ഇസ്ലാമിക ഉച്ചകോടിയുമാണ് രണ്ട് ദിവസങ്ങളിലായി മക്കയില്‍ നടക്കുന്നത്. ഉച്ചകോടികളില്‍ പങ്കെടുക്കാനായി അറബ് നേതാക്കള്‍ സൗദിയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഇറാന്‍ അമേരിക്ക സംഘര്‍ഷാവസ്ഥയും, ഇറാന്റെ പിന്തുണയോടെ ഗള്‍ഫ് മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളുമായിരിക്കും ഉച്ചകോടി പ്രധാനമായും ചര്‍ച്ച ചെയ്യുക.
കൂടാതെ ഫലസ്തീന്‍, സിറിയ, യമന്‍, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിസന്ധികളും ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. സൗദി ഉള്‍പ്പെടെ നാല് രാജ്യങ്ങളുടെ ഉപരോധം നേരിടുന്ന ഖത്തറില്‍ നിന്ന് പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ നാസര്‍ അല്‍താനി ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന വാര്‍ത്ത ഏറെ പ്രതീക്ഷയോടെയാണ് മേഖല നോക്കിക്കാണുന്നത്. ഖത്തറുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതിന്റെ സൂചനയായി നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നു.
എന്നാല്‍ ഖത്തര്‍ ഉപരോധം ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യപ്പെടുമോ എന്ന് വ്യക്തമല്ല. രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന സുഡാനില്‍ നിന്നും സൈനിക മേധാവി അബ്ദുല്‍ ഫതാഹ് ബുര്‍ഹാനാണ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത്. അതേസമയം മേഖലയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇറാന്റെ നടപടിക്കെതിരെ വിവിധ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ മുന്നറിയിപ്പ് നല്‍കി. ഏത് ഭീഷണിയും നേരിടാന്‍ മേഖല സജ്ജമാണെന്നും അറബ് ഉച്ചകോടിക്ക് മുമ്പായി ജിദ്ദയില്‍ ചേര്‍ന്ന വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here