‘അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു’; ഡീൻ കുര്യാക്കോസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയുള്ള പ്രസ്താവനയിൽ എ പി അബ്ദുള്ളക്കുട്ടിക്കെതിരെ വിമർശനവുമായി നിയുക്ത ഇടുക്കി എം പി ഡീൻ കുര്യാക്കോസ്. അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന മറ്റ് ഉദ്ദേശത്തോടെയെന്ന് ഡീൻ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവന അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും ഡീൻ പറഞ്ഞു.
വി എം സുധീരനെതിരായ അബ്ദുള്ളകുട്ടിയുടെ പ്രസ്താവന ഉറച്ചബോധ്യത്തോടെയാണെന്ന് ശരിവെയ്ക്കുന്നതാണ്. പാർട്ടി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. രാഹുൽ അധ്യക്ഷ സ്ഥാനത്ത് തുടരണം. വി മുരളീധരനെ കേന്ദ്ര മന്ത്രിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഡീൻ കൂട്ടിച്ചേർത്തു.
നരേന്ദ്രമോദിയെ പ്രശംസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അബ്ദുള്ളക്കുട്ടിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം ഇന്നലെ രംഗത്തെത്തിയിരുന്നു. അബ്ദുള്ളക്കുട്ടി അധികാരമോഹം കൊണ്ടു നടക്കുന്ന ദേശാടന പക്ഷിയാണെന്ന് മുഖപ്രസംഗത്തിൽ വീക്ഷണം കുറ്റപ്പെടുത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here