പട്ടണം റഷീദുമായി സംവദിക്കാം; ദി ആർട്ട് ഓഫ് മേക്കപ്പ് ‘ സൗന്ദര്യ ശില്പശാല നാളെ

സൗന്ദര്യ സംരക്ഷണത്തിൽ തൽപരരായവർക്ക് അവസരങ്ങളുടെ പുത്തൻ വാതായനങ്ങൾ തുറന്ന് സൗന്ദര്യ ശില്പശാല ‘ദി ആർട്ട് ഓഫ് മേക്കപ്പ് കൊച്ചിയിൽ. ഇന്ത്യയിലെ മുൻനിര മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ പ്രമുഖനായ പട്ടണം റഷീദുമായും ഈ രംഗത്തെ മറ്റു പ്രമുഖരുമായും സംവദിക്കാനുള്ള അവസരമാണ് ശില്പശാല ഒരുക്കുന്നത്. കൊച്ചി ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിന് സമീപമുള്ള പട്ടണം ഡിസൈനറി ഹാളിൽ സംഘടിപ്പിക്കുന്ന ശില്പശാലയിലൂടെ സൗന്ദര്യ കലയുടെ നൂതന സാധ്യതകളെക്കുറിച്ച് വിശദമായി അറിയാം. ജൂൺ ഒന്നിന് രാവിലെ 10 മണിക്കാണ് ശില്പശാല ആരംഭിക്കുക.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കായിരിക്കും അവസരം. പ്രവേശനം സൗജന്യമാണ്. ബ്യൂട്ടി, സ്‌കിൻ കെയർ, ഹെയർ ഡിസൈനിങ് എന്നീ വിഷയങ്ങളിൽ വിശദമായ ക്ലാസുകളും ശില്പശാലയിൽ ഒരുക്കിയിട്ടുണ്ട്. മേക്കപ്പ് രംഗത്തെ പ്രശസ്തരുടെ സൗന്ദര്യ സംരക്ഷണത്തെ സംബന്ധിച്ചുള്ള ക്ലാസുകളിലൂടെ മേക്കപ്പിലെ പൊടിക്കൈകളെക്കുറിച്ചും ‘ദി ആർട്ട് ഓഫ് മേക്കപ്പിലുണ്ടാകും. 9633778844, 8547797127, 04842344904 നമ്പറുകളിൽ വിളിച്ച് ബുക്ക് ചെയ്യാം.

ഇന്ത്യയിലെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റുകളിൽ പ്രമുഖനായ പട്ടണം റഷീദ് ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ സജീവ സാന്നിധ്യമാണ്. ദശാബ്ദങ്ങളായി ചലച്ചിത്ര രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പട്ടണം റഷീദ് മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്. നിരവധി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. തൻറെ അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കാനും ഇതിൻറെ തൊഴിൽ സാധ്യതകളെ കുറിച്ച് പുതു തലമുറയ്ക്ക് അവബോധം സൃഷ്ടിക്കാനുമാണ് ശിൽപശാല ലക്ഷ്യമിടുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More