Advertisement

അന്ന് മീരാ ജാസ്മിന്റെ പിന്നില്‍ നിന്ന് നൃത്തം ചെയ്തതാണ് ഈ സൂപ്പര്‍ താരം

June 3, 2019
Google News 0 minutes Read

മലയാള സിനിമയിലടക്കമുള്ള സിനിമ മേഖലയിലുളള പല താരങ്ങള്‍ക്കും സിനിമയില്‍ എത്തിയതിനു പിന്നില്‍ ഓരോ കഥകള്‍ പറയാനുണ്ടാവും. ജൂനിയര്‍ ആര്‍ട്ടിസ്റ്റായും നര്‍ത്തകരായും ഒക്കെ സിനിമയിലെത്തി പിന്നീട് ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ മനസ്സില്‍ ഇടം നേടിയവരും കുറവൊന്നുമല്ല.

എന്നാല്‍ അക്കൂട്ടത്തില്‍ എഴുതിച്ചേര്‍ക്കാന്‍ ഒരു പേരു കൂടിയുണ്ട്. പ്രേമം സിനിമയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച സായ് പല്ലവി. 2003ല്‍ പുറത്തിറങ്ങിയ കസ്തൂരിമാന്‍ എന്ന ലോഹിതദാസ് ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ സായ്പല്ലവി നൃത്തരംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ചിത്രത്തില്‍ മീരാ ജാസ്മിന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം പഠിക്കുന്ന കോളേജിലെ വിദ്യാര്‍ഥികളിലൊരാളായി പാട്ടുസീനിലും ചെറിയൊരു രംഗത്തിലും മാത്രം വന്നുപോകുന്ന ആളായാണ് താരം ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here