സംസ്ഥാനത്ത് 1423 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി കിഫ്ബി ഡയറക്ടർ ബോർഡ് യോഗം

സംസ്ഥാനത്ത് 1423 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി കിഫ്ബി ഡയറക്ടർ ബോർഡ് യോഗം. കുടിവെള്ള പദ്ധതികൾക്കായാണ് കൂടുതൽ തുക മാറ്റി വെച്ചിരിക്കുന്നത്. ഇതുവരെ ആകെ 552 പദ്ധതികൾക്കായി 43730 കോടി രൂപയുടെ അംഗീകാരമാണ് കിഫ്ബി നൽകിയത്. സംസ്ഥാനത്താകെ കടുത്ത വേനൽ ഏറെ ദുരിതമുണ്ടാക്കിയ സാഹചര്യത്തിലാണ് കുടിവെള്ള പദ്ധതികൾക്ക് പ്രാധാന്യം നൽകാൻ കിഫ്ബി ബോർഡ് യോഗം തീരുമാനിച്ചത്. സംസ്ഥാനം നേരിടുന്ന കുടിവെളള പ്രതിസന്ധിക്ക് ഇതിലൂടെ പരിഹാരം കാണാനാകുമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക് പ്രതീക്ഷ പ്രകടിപ്പിച്ചു.

Read Also; കിഫ്ബി; വിവാദങ്ങളുണ്ടാക്കി വികസനം തടയാമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കുടിവെള്ള പദ്ധതികൾക്ക് പുറമെ 270 കോടി രൂപ ആശുപത്രികൾക്കായി മാറ്റി വെച്ചിട്ടുണ്ട്. സ്‌പോർട്‌സ് സ്റ്റേഡിയത്തിന് 80 കോടി, റെയിൽവേ ഓവർ ബ്രിഡ്ജിന് 114 കോടി, റോഡിന് 66 കോടി എന്നിങ്ങനെയും അംഗീകാരം നൽകിയിട്ടുണ്ട്. മസാലബോണ്ടടക്കം കിഫ്ബിയുടെ പക്കൽ പതിനായിരം കോടി രൂപയുണ്ടെന്നും ധനമന്ത്രി പറഞ്ഞു. 552 പദ്ധതികൾക്കായി സംസ്ഥാനത്ത് ഇതുവരെ 43730 കോടി രൂപയുടെ അംഗീകാരമാണ് കിഫ്ബി നൽകിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് അധികഭാരമില്ലാത്ത വിധത്തിൽ പ്രളയസെസ് പിരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും തോമസ് ഐസക് വിശദീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top