Advertisement

വിചിത്രാകൃതിയിലുള്ള ലോകകപ്പ് സ്റ്റേഡിയങ്ങൾ; ട്രോളുമായി സെവാഗ്

June 9, 2019
Google News 4 minutes Read

ലോകകപ്പ് നടക്കുന്ന ഇംഗ്ലണ്ടിലെ സ്റ്റേഡിയങ്ങളുടെ വിചിത്രാകൃതി നേരത്തെ തന്നെ ചർച്ചയായതാണ്. ഇപ്പോഴിതാ സ്റ്റേഡിയങ്ങളുടെ ആകൃതിയെ ട്രോളി രംഗത്തു വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീരുവിൻ്റെ ട്രോൾ.

ഇംഗ്ലണ്ടിലെ സ്റ്റേഡിയങ്ങളുടെയെല്ലാം ആകൃതി കാണിച്ച് ഐസിസി പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് വീരു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ‘റൊട്ടിയുണ്ടാക്കുമ്പോൾ ഞാൻ റോസ് ബൗൾ ആക്കാനാണ് ശ്രമിച്ചത്. പക്ഷേ, എനിക്ക് കിട്ടിയത് ഹെഡിംഗ്‌ലിയാണ്. എന്താണ് നിങ്ങളുടെ റൊട്ടി സ്റ്റാറ്റസ്?’- ഇങ്ങനെയായിരുന്നു വീരുവിൻ്റെ പോസ്റ്റ്.

ഇംഗ്ലണ്ടിലെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ റോസ് ബൗൾ സ്റ്റേഡിയത്തിനു മാത്രമാണ് കൃത്യമായ വൃത്താകൃതിയുള്ളത്. പരത്തുമ്പോൾ പിഴവ് പറ്റിയ ചപ്പാത്തി പോലെയാണ് ഹെഡിംഗ്‌ലി.

 

View this post on Instagram

 

While making roti, i tried making Rose Bowl, but at best ended with Headingley. What’s your Roti status ?

A post shared by Virender Sehwag (@virendersehwag) on

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here