ഇന്നത്തെ പ്രധാന വാർത്തകൾ (10-06-2019)
കത്വ കേസ്; മൂന്ന് പേർക്ക് ജീവപര്യന്തം
കത്വ കൊലക്കേസിൽ മൂന്ന് പേർക്ക് ജീവപര്യന്തം. പർവേഷ് കുമാർ, ദീപക് കജൂരിയ, സഞ്ജീറാം എന്നിവർക്കാണ് ജീവപര്യന്തം തടവ്. പഠാൻ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. മൂന്ന് പൊലീസുകാർക്ക് അഞ്ച് വർഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും യുവരാജ് സിങ് വിരമിച്ചു
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും യുവരാജ് സിങ് വിരമിച്ചു. വിരമിക്കല്‍ പ്രഖ്യാപനം മുംബൈയില്‍. ഇനിയുള്ള ജീവിതം സമര്‍പ്പിക്കുന്നത് അര്‍ബുധ രോഗ ബാധിതര്‍ക്കായ്.
പ്രശസ്ത കന്നട സാഹിത്യകാരനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാടിന് വിട
പ്രശസ്ത കന്നട സാഹിത്യകാരനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു.വാര്‍ദ്ധക്യ സഹജമായ അസുഖം മൂലമായിരുന്നു അന്ത്യം. 81വയസ്സായിരുന്നു. ജ്ഞാന പീഠം, പത്മഭൂഷണ്‍, പത്മശ്രീ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. . കേന്ദ്ര സാഹിത്യ അക്കാദമി ചെയര്‍മാനുമായിരുന്നു.
സംസ്ഥാനത്ത് കർഷക ആത്മഹത്യകൾ വർധിക്കുന്നതിനെപ്പറ്റി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഐ.സി ബാലകൃഷ്ണൻ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നത്. കർഷകരുടെ വായ്പകളെല്ലാം കാർഷിക വായ്പയായി കരുതുമെന്നും കർഷകരുടെ 2 ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നും കൃഷിമന്ത്രി വി.എസ് സുനിൽകുമാർ സഭയിൽ അറിയിച്ചു. ഇതേ തുടർന്ന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.
പതിനാലാം കേരള നിയമസഭയുടെ പതിനഞ്ചാം സഭാ സമ്മേളനം ഇന്ന്
പതിനാലാം കേരള നിയമസഭയുടെ പതിനഞ്ചാം സഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും.
2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യര്‍ത്ഥനകളെ സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും ഇന്ന് സഭയില്‍ ചര്‍ച്ച ചെയ്യും. വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ സഭക്കകത്ത് കടുത്ത നിലപാട് സ്വീകരിക്കാനാണ് പ്രതിപക്ഷ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here