Advertisement

കെഎസ്ആർടിസിയിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ; മുഴുവൻ താൽക്കാലിക പെയിന്റർമാരെയും പിരിച്ച് വിടണമെന്ന് ഹൈക്കോടതി

June 11, 2019
Google News 1 minute Read

കെഎസ്ആർടിസിയിൽ പെയിന്റർ തസ്തികയിലുള്ള മുഴുവൻ താൽക്കാലിക ജീവനക്കാരെയും പിരിച്ച് വിടണമെന്ന് ഹൈക്കോടതി. താൽക്കാലിക പെയിന്റർമാരായി ജോലി നോക്കുന്ന 90 പേരെയും ഈ മാസം 30 നകം പിരിച്ച് വിടണമെന്നാണ് ഉത്തരവ്. പെയിന്റർ തസ്തികയിലേക്ക് പിഎസ്‌സി ലിസ്റ്റിൽ ഉള്ള ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്‌.

Read Also; കെഎസ്ആർടിസി എംപാനൽ ഡ്രൈവർമാരെ മൂന്ന് മാസത്തിനകം പിരിച്ചുവിടണമെന്ന് സുപ്രീംകോടതി

നേരത്തെ എം പാനൽ തസ്തികയിലുള്ള കണ്ടക്ടർമാരെയും ഡ്രൈവർമാരെയും പിരിച്ച് വിടാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോടതി വിധിയെ തുടർന്ന്  കണ്ടക്ടർ തസ്തികയിൽ നിന്ന് മൂവായിരത്തിലധികം എം പാനൽ ജീവനക്കാരെയാണ് പിരിച്ച് വിട്ട് പിഎസ്‌സി പട്ടികയിൽ നിന്ന് പകരം നിയമനം നടത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here