Advertisement

പരപ്പനങ്ങാടിയിൽ കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

June 11, 2019
Google News 1 minute Read

മലപ്പുറം പരപ്പനങ്ങാടിയിൽ കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കടലുണ്ടി നഗരം സ്വദേശി മുസമ്മിലിന്റെ മൃതദേഹമാണ് വൈകീട്ട് മൂന്ന് മണിയോടെ കണ്ടെത്തിയത്. കൂട്ടുകാരായ ഹിലാൽ, അഫ്‌സൽ എന്നിവരോടൊപ്പം കടലുണ്ടി കടവ് അഴിമുഖത്തിനടുത്ത് ഇന്നലെ വൈകീട്ട് കുളിക്കാനിറങ്ങിയതായിരുന്നു മുസമ്മിൽ. ഇതിനിടെ ശക്തമായ അടിയൊഴുക്കിനെ തുടർന്ന് മൂവരും ഒഴുക്കിൽ പെടുകയായിരുന്നു. ഹിലാലും അഫ്‌സലും നീന്തി കരയിലെത്തിയെങ്കിലും മുസമ്മിലിനെ ഒഴുക്കിൽപ്പെട്ട് കാണാതായി.

Read Also; വായു ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; അടുത്ത 12 മണിക്കൂറിൽ ശക്തമായ ചുഴലിക്കാറ്റായി മാറും

തുടർന്ന് നാട്ടുകാരും ഫയർഫോഴ്‌സും നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇവർ കുളിക്കാനിറങ്ങിയ സ്ഥലത്തിന് സമീപത്തെ പാറക്കെട്ടിനടുത്ത് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. ശക്തമായ കടൽക്ഷോഭവും പാറക്കെട്ടുകൾ നിറഞ്ഞ സ്ഥലമായതും രക്ഷാപ്രവർത്തനം ഏറെ ദുഷ്‌ക്കരമാക്കി.

Read Also; പരപ്പനങ്ങാടിയിൽ കടലിൽ ഇറങ്ങിയ യുവാവിനെ കാണാതായി; വലിയതുറയിൽ കടലാക്രമണം രൂക്ഷം

അധികൃതർ വേണ്ടരീതിയിൽ രക്ഷാപ്രവർത്തനത്തിന് സഹായം നൽകിയില്ലെന്ന് ആരോപിച്ച് ഇന്ന് രാവിലെ നാട്ടുകാർ പരപ്പനങ്ങാടി – കോഴിക്കോട് റോഡ് ആനങ്ങാടിയിൽ മണിക്കൂറുകളോളം ഉപരോധിക്കുകയും ചെയ്തിരുന്നു. ഇതോടെ കോഴിക്കോട്,ചാലിയം,പരപ്പനങ്ങാടി ഭാഗങ്ങളിലേക്കുള്ള ഗതാഗതം ഏറെ നേരം സ്തംഭിച്ചിരുന്നു. തുടർന്ന് കൂടുതൽ സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മരിച്ച മുസമ്മിൽ ഈ വർഷമാണ് പ്ലസ് ടു പഠനം പൂർത്തിയാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here