പി എച്ച് കുര്യനെ റിയൽ എസ്റ്റേറ്റ് അതോറിറ്റി ചെയർമാനാക്കാൻ നീക്കം; പുതിയ നിയമനം മുഖ്യമന്ത്രിയുടെ താൽപര്യപ്രകാരം

മുൻ റവന്യു സെക്രട്ടറി പി എച്ച് കുര്യന് വീണ്ടും നിയമനം നൽകാൻ സർക്കാർ നീക്കം. റിയൽ എസ്റ്റേറ്റ് അതോറിറ്റി ചെയർമാനായി നിയമിക്കാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താൽപര്യ പ്രകാരമാണ് നിയമനമെന്നാണ് വിവരം. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ ഉടൻ പുറപ്പെടുവിക്കും.
അതോറിറ്റി റിയൽ എസ്‌റ്റേറ്റ് മേഖലയിലെ തട്ടിപ്പുകൾ തടയാനാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് വിവരം. റവന്യൂ സെക്രട്ടറിയായിരിക്കെ വിവാദ ഉത്തരവുകളിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണ് പി എച്ച് കുര്യൻ. സ്ഥാനത്തു നീക്കണമെന്ന് റവന്യൂമന്ത്രി ആവശ്യപ്പെട്ടെങ്കിലും നടപ്പായിരുന്നില്ല.
വിരമിക്കുംവരെ റവന്യൂ വകുപ്പിന്റെ ചുമതലയിൽ കുര്യൻ തുടർന്നിരുന്നു. ഹാരിസൺ, കുന്നത്താട് വിവാദ ഉത്തരവുകൾക്കു പിന്നിലും പിഎച്ച് കുര്യനാണെന്ന ആരോപണം നിലനിൽക്കെയാണ് സർക്കാരിന്റെ തീരുമാനമെന്നതും ശ്രദ്ധേയമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here