യുഎഇ യിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചവിശ്രമം ആരംഭിച്ചു

യുഎഇയിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചവിശ്രമം ആരംഭിച്ചു.സെപ്തംബർ 15 വരെ ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം മൂന്ന് മണി വരെയാണ് വിശ്രമം. തൊഴിലാളികൾക്ക് ഉച്ച വിശ്രമത്തിന് മതിയായ തണലൊരുക്കണമെന്നും ജോലി സ്ഥലങ്ങളിൽ തണുത്ത കുടിവെള്ളത്തിന്റെ ലഭ്യത കമ്പനികൾ ഉറപ്പാക്കണമെന്നും മന്ത്രി നാസർ ബിൻ താനി അൽ ഹംലി പറഞ്ഞു.

Read Also; യുഎഇയിൽ തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളിൽ ഇനി മുതൽ വൈഫൈ, റഫ്രിജറേറ്റർ, ആധുനിക സുരക്ഷ സംവിധാനങ്ങളും

താപനില 47 ഡിഗ്രി സെൽഷ്യസിൽ എത്തിയ പശ്ചാത്തലത്തിലാണ് തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്നവർക്ക് മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം ഉച്ചവിശ്രമം അനുവദിച്ചത്. നിയമം ലംഘിച്ച് തൊഴിലാളികളെ പണിയെടുപ്പിക്കുന്ന കമ്പനികൾക്ക് കനത്ത പിഴ ചുമത്തും. ഒരു തൊഴിലാളിക്ക് 5,000 ദിർഹം വീതമാണ് ആദ്യഘട്ടത്തിൽ പിഴ. അരലക്ഷം ദിർഹം വരെ ഈ കേസിൽ കമ്പനികൾക്ക് മന്ത്രാലയം പിഴ ചുമത്തും. ഇതിനുപുറമെ കമ്പനികളെ മന്ത്രാലയത്തിന്റെ താഴ്ന്ന പട്ടികയിലാക്കി തരംതാഴ്ത്തുമെന്നും മുന്നറിയിപ്പുണ്ട്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top