കാര്‍ട്ടൂണ്‍ വിവാദം;ലളിതകലാ അക്കാദമിയില്‍ നിര്‍വാഹക സമിതി യോഗം പുരോഗമിക്കുന്നു

കാര്‍ട്ടൂണ്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ലളിതകലാ അക്കാദമിയില്‍ ചേരുന്ന നിര്വ്വാഹക സമിതി യോഗം തുടരുകയാണ്. അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറിയെ പിന്തുണക്കുന്ന നിലപാടാണ് അക്കാദമിക്കുള്ളത്. അവാര്‍ഡ് നല്‍കിയതില്‍ പുനഃപരിശോധന ആവശ്യമാണോ എന്നതടക്കം യോഗം ചര്‍ച്ച ചെയ്യും. അതേസമയം, കത്തോലിക്കാ കോണ്‍ഗ്രസ് ലളിത കലാ അക്കാദമിക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. അവാര്‍ഡ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ലളിതകലാ അക്കാദമി നിര്‍വാഹക സമിതിയുടേയും ജനറല്‍ കൗണ്‍സിലിന്റേയും യോഗമാണ് തൃശ്ശൂരില്‍ ചേരുന്നത്. കാര്‍ട്ടൂണ്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചേരുന്ന യോഗം അവാര്‍ഡ് പുന:പരിശോധിക്കണമോയെന്ന കാര്യം ചര്‍ച്ച ചെയ്യും. മത ചിന്ഹങ്ങളെ അല്ല മതാധികാരത്തെയാണ് കാര്‍ട്ടൂണ്‍ ചോദ്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ വിവാദ കാര്‍ട്ടൂണ്‍ സംബന്ധിച്ച് ജൂറികള്‍ എടുത്ത തീരുമാനത്തില്‍ മാറ്റം വരുത്തേണ്ടത്തില്ലെന്ന നിലപാടാണ് അക്കാദമിക്കുള്ളത്.

എന്നാല്‍ വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് കത്തോലിക്ക കോണ്‍ഗ്രസ്സ് അടക്കമുള്ള ക്രൈസ്തവ സംഘടനകള്‍ .അംശവടിയെ വക്രീകരിച്ച് കാണിക്കുക വഴി മത ചിഹ്നത്തേയും ക്രെസ്തവരേയും അവഹേളിക്കുകയാണെന്നും അവാര്‍ഡ് പിന്‍വലിക്കണമെന്നുമാണ് ആവശ്യം. അക്കാദമിക്ക് മുന്നില്‍ കത്തോലിക്ക കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ ടോണി
നിര്‍വ്വാഹക സമിതിക്ക് പിന്നാലെ ചേരുന്ന ജനറല്‍ കൗണ്‍സില്‍ കൂടി കഴിയുന്നതോടെയാകും വിഷയത്തില്‍ അക്കാദമിയുടെ അന്തിമ നിലപാട് വ്യക്തമാക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top