ഈജിപ്റ്റ് മുൻ പ്രസിഡന്റ് മുഹമ്മദ് മുർസി കോടതിയിൽ കുഴഞ്ഞ് വീണ് മരിച്ചു

ഈജിപ്റ്റ് മുൻ പ്രസിഡന്റ് മുഹമ്മദ് മുർസി കോടതിയിൽ കുഴഞ്ഞ് വീണ് മരിച്ചു. 67 വയസ്സായിരുന്നു. പട്ടാള ഭരണകൂടത്തിന്റെ തടവിലുള്ള മുർസിയെ കോടതിയിൽ ഹാജരാക്കുന്നതിനിടെയാണ് കുഴഞ്ഞ് വീണ് മരിച്ചത്.
മുസ്ലിം ബ്രദർഹുഡ് നേതാവായിരുന്ന അദ്ദേഹം ഈജിപ്റ്റിലെ പ്രമുഖ രാഷ്ട്രീയ നേതാവും ഇഖ്വാനുൽ മുസ്ലിമുന് കീഴിൽ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാർട്ടിയുടെ ചെയർമാനും ഈജിപ്റ്റിന്റെ മുൻ രാഷ്ട്രപതിയുമായിരുന്നു.
2012 ജൂൺ 24 ന് മുഹമ്മദ് മുർസി പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു. 2013 ജൂലൈ 4 ന് മുർസിയെ, പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി, തടവിലാക്കി. ഇന്ന് കോടതി നടപടികൾക്കിടെയാണ് അദ്ദേഹം കുഴഞ്ഞ് വീണ് മരിച്ചത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ക്രിത്രിമത്വം നടത്തിയെന്ന് ആരോപിച്ച് പട്ടാള ഭരണത്തിന് കീഴിൽ കഴിഞ്ഞ ഏഴ് വർഷമായി തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു മുർസി. 2013ലെ പട്ടാള അട്ടിമറിയെ തുടർന്നാണ് മുർസി തടവിലാക്കപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here