രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ പാര്‍ലമെന്റ് സമ്മേളനം ഇന്ന്

രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ പാര്‍ലമെന്റ് സമ്മേളനം ഇന്ന് ആരംഭിക്കും. ആദ്യ രണ്ട് ദിവസങ്ങളില്‍ ലോക്‌സഭാ എംപിമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകളാണ് നടക്കുക. പ്രോ ടേം സ്പീക്കര്‍ വിരേന്ദ്രകുമാര്‍ സഭാ നടപടികള്‍ നിയന്ത്രിക്കുക.
നാല്‍പത് ദിവസത്തോളം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ ഈ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റും അവതരിപ്പിക്കും. 17,18 തീയതികളില്‍ നടക്കുന്ന എംപിമാരുടെ സത്യപ്രതിജ്ഞയും 19-ാംതീയതി സ്പീക്കര്‍ തെരഞ്ഞെടുപ്പും ഉള്‍പ്പടെയുള്ള സഭാ നടപടികളും നടക്കും. പ്രോ ടേം സ്പീക്കര്‍ വിരേന്ദ്രകുമാറാണ് സഭാ നടപടികള്‍ നിയന്ത്രിക്കുക. ഇരുപതാം തീയതി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സംയുക്ത പാര്‍ലിമെന്റിനെ അഭിസംബോധന ചെയ്യും. ജൂലൈ നാലാം തീയതി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് സഭയുടെ മേശപുറത്ത് വെക്കും. അഞ്ചാം തിയതിയാണ് പൊതു ബജറ്റ് അവതരിപ്പിക്കുക. മുത്തലാഖ്, വനിതാ സംവരണം, തൊഴില്‍ നിയമ ഭേദഗതി ബില്‍ തുടങ്ങി സുപ്രധാന ബില്ലുകള്‍ ഈ സമ്മേളന കാലയളവില്‍ പാസ്സാക്കിയെടുക്കുന്നിതിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിനായി എല്ലാ കക്ഷികളുടെയും സഹായം പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.
ലോക്‌സഭ പ്രതിപക്ഷ നേതാവ് പദവിയും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും വേണമെന്ന് ആവശ്യപ്പെടാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ അംഗീകരിക്കാന്‍ ഇടയില്ല. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആന്ധ്രാ പ്രദേശിലെ വൈ എസ് ആര്‍ കോണ്‍ഗ്രസിനു വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷെ ജഗന്‍ മോഹന്‍ റെഡ്ഡി ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here