Advertisement

വായു ചുഴലിക്കാറ്റ് വടക്ക് ഗുജറാത്ത് തീരം തൊടു മുമ്പ് ദുര്‍ബലമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

June 17, 2019
Google News 1 minute Read

വായു ചുഴലിക്കാറ്റ് വടക്ക് ഗുജറാത്ത് തീരം തൊടു മുമ്പ് ദുര്‍ബലമാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. സൊരാഷ്ട്ര കച്ച് മേഘലയില്‍ ഇന്ന് അര്‍ധരാത്രിയോടെയാകും ചുഴലിക്കാറ്റ് എത്തുക.

Read more: വായു ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് സഞ്ചരിക്കുന്നു : കാലാവസ്ഥ നീരീക്ഷണ കേന്ദ്രം

ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആശങ്ക വേണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. തീരദേശങ്ങളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 135 മുതല്‍ 165 കിലോമീറ്റര്‍ വേഗത പ്രതീക്ഷിച്ചിരുന്ന ചുഴലികാറ്റ് ജൂണ്‍ 13നു ഗുജറാത്ത് തീരം തൊടുമെന്നും പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്നീട് ദിശാമാറുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here