Advertisement

ഇംഗ്ലണ്ടിനു ബാറ്റിംഗ്; മുജീബ് റഹ്മാൻ അഫ്ഗാൻ നിരയിൽ

June 18, 2019
Google News 0 minutes Read

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിനു ബാറ്റിംഗ്. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്. അഫ്ഗാൻ നിരയിൽ മൂന്ന് മാറ്റങ്ങളും ഇംഗ്ലണ്ട് നിരയിൽ രണ്ട് മാറ്റങ്ങളുണ്ട്.

പരിക്കേറ്റ ഓപ്പണർ ജേസൻ റോയ്ക്കു പകരം ജെയിംസ് വിൻസും ലിയാം പ്ലങ്കറ്റിനു പകരം മൊയീൻ അലിയും ഇംഗ്ലണ്ട് നിരയിൽ കളിക്കും. അഫ്ഗാനിസ്ഥാൻ ടീമിൽ അഫ്തബ് അലമിനു പകരം ദൗലത് സദ്രാനും ഹസ്രതുല്ല സസായ്ക്കു പകരം നജിബുല്ല സദ്രാനും ഹാമിദ് ഹസനു പകരം മുജീബ് റഹ്മാനും കളിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here