റൺ മല കീഴടക്കാനാതെ അഫ്ഗാനിസ്ഥാൻ; ഇംഗ്ലണ്ടിന് കൂറ്റൻ ജയം

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിന് കൂറ്റൻ ജയം. റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. 398 റൺസ് പിന്തുടർന്ന അഫ്ഗാനിസ്ഥാന് നിശ്ചിത 50 ഓവറിൽ വിക്കറ്റ് നഷ്ടത്തിൽ റൺസെടുക്കാനേ സാധിച്ചുള്ളൂ. 76 റൺസെടുത്ത ഹഷ്മതുല്ല ഷാഹിദിയാണ് അഫ്ഗാനിസ്ഥാൻ്റെ ടോപ്പ് സ്കോറർ. 3 വിക്കറ്റ് വീതമിട്ട ആദിൽ റഷീദും ജോഫ്ര ആർച്ചറുമാണ് ഇംഗ്ലണ്ട് ബൗളിംഗിൽ തിളങ്ങിയത്.
കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാന് രണ്ടാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ നൂർ അലി സദ്രാൻ്റെ (0) വിക്കറ്റിട്ട ജോഫ്ര ആർച്ചർ അഫ്ഗാനിസ്ഥാന് ആദ്യ പ്രഹരമേല്പിച്ചു. തുറ്റർന്ന് ഗുൽബദിൻ നയ്ബും റഹ്മത് ഷായും ചേർന്ന് രണ്ടാം വിക്കറ്റിൽ 48 റൺസ് കൂട്ടുകെട്ടുയർത്തി. എന്നാൽ അക്രമിച്ചു കളിച്ച നയ്ബിനെ ജോസ് ബട്ലറുടെ കൈകളിലെത്തിച്ച മാർക്ക് വുഡ് ആ കൂട്ടുകെട്ട് പൊളിച്ചു. 28 പന്തുകളിൽ 37 റൺസെടുത്താണ് നയ്ബ് പുറത്തായത്.
തുടർന്ന് മൂന്നാം വിക്കറ്റിൽ ഹഷ്മതുല്ല ഷാഹിദിയും റഹ്മത് ഷായും ചേർന്ന് 52 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. എന്നാൽ 46 റൺസെടുത്ത റഹ്മത് ഷായെ ജോണി ബാരിസ്റ്റോയുടെ കൈകളിലെത്തിച്ച ആദിൽ റഷീദ് മത്സരത്തിലെ തൻ്റെ ആദ്യ വിക്കറ്റിട്ടു. ശേഷം നാലാം വിക്കറ്റിൽ മറ്റൊരു മികച്ച കൂട്ടുകെട്ട്. ഷാഹിദിയും അസ്ഗർ അഫ്ഗനും ചേർന്ന് 94 റൺസാണ് കൂട്ടിച്ചേർത്തത്. 41ആം ഓവറിൽ ഈ കൂട്ടുകെട്ടും പൊളിഞ്ഞു. 44 റൺസെടുത്തു നിൽക്കെ ജോ റൂട്ടിനു പിടികൊടുത്ത് മടങ്ങിയ അഫ്ഗാൻ ആദിൽ റഷീദിനു രണ്ടാം വിക്കറ്റ് സമ്മാനിച്ചു.
43ആം ഓവറിൽ മുഹമ്മദ് നബി (9)യെ ബെൻ സ്റ്റോക്സിൻ്റെ കൈകളിലെത്തിച്ച റാഷിദ് മത്സരത്തിലെ മൂന്നാം വിക്കറ്റ് വീഴ്ത്തി. 46ആം ഓവറിൽ 76 റൺസെടുത്ത ഹഷ്മതുല്ല ഷാഹിദിയുടെ കുറ്റി പിഴുത ജോഫ്ര ആർച്ചർ അഫ്ഗാനിസ്ഥാൻ ഇന്നിംഗ്സിൻ്റെ അവസാനത്തെ ആണിയടിച്ചു. തുടർന്ന് നജീബുല്ല സദ്രാനെ (15) ബൗൾഡാക്കിയ മാർക്ക് വുഡും ഇന്നിംഗ്സിൻ്റെ അവസാന ഓവറിൽ റാഷിദ് ഖാനെ 98) ജോണി ബാരിസ്റ്റോയുടെ കൈകളിലെത്തിച്ച ജോഫ്ര ആർച്ചറും അഫ്ഗാൻ ഇന്നിംഗ്സ് ചുരുട്ടിക്കെട്ടി. 3 റൺസെടുത്ത ഇക്രം അലി ഖിൽ പുറത്താവാതെ നിന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here