Advertisement

അനന്ത് നാഗ് ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

June 18, 2019
Google News 1 minute Read

അനന്ത് നാഗ് ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു ജവാന് ജീവന്‍ നഷ്ട്ടമായി. ബീജ്‌ബെഹാരയില്‍ പുലര്‍ച്ചയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

തിരച്ചിലിനിടെ സേനയ്ക്ക് നേരെ ഭീകരര്‍ വെടി ഉതിര്‍ക്കുകയായിരുന്നു. അതേ സമയം പുല്‍വാമ ജില്ലയില്‍ ഇന്നലെ 44 രാഷ്ട്രിയ റൈഫിള്‍സിന്റെ പട്രോള്‍ വാഹനത്തിനു നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ രണ്ട് സൈനികര്‍ ആശുപത്രിയില്‍വെച്ച് മരണപ്പെട്ടിരുന്നു.

Read more: പുൽവാമയിൽ ഭീകരാക്രമണം; ആറ് ജവാന്മാർക്കുൾപ്പെടെ ഒമ്പത് പേർക്ക് പരിക്ക്

സാരമായി പരിക്കേറ്റവര്‍ ആശുപയില്‍ ചികിത്സയില്‍ കഴിയുകയാണ്
ഇന്നലെ അനന്ത് നാഗില്‍ ഉണ്ടായ മറ്റൊരു ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സേന വധിച്ചിരുന്നു. ഒരു മേജര്‍ക്ക് ജീവന്‍ നഷ്ട്ടമാകുകയും മൂന്ന് ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
തുടരെ ഏറ്റുമുട്ടല്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ സേന സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here