ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; പിന്തുണയറിയിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്

രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പെന്ന ആശയത്തിന് പിന്തുണയറിയിച്ച് ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി അധ്യക്ഷനുമായ നവീൻ പട്‌നായിക്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ചർച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സർവകക്ഷി യോഗത്തിലാണ് നവീൻ പട്‌നായിക് ഇക്കാര്യം വ്യക്തമാക്കിയത്.

അതേ സമയം കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, എസ്പി, ബിഎസ്പി തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ നിന്നും വിട്ടു നിന്നു. തെരഞ്ഞെടുപ്പുകൾക്കായി ചിലവഴിക്കേണ്ടി വരുന്ന പണവും സമയവും കുറയ്ക്കുകയെന്ന ലക്ഷ്യവുമായാണ് ബിജെപി ഒറ്റ തെരഞ്ഞെടുപ്പെന്ന ആശയം മുന്നോട്ട് വെച്ചിരിക്കുന്നത്.  എന്നാൽ ഈ നീക്കം രാജ്യത്തിന്റെ ഫെഡറൽ തത്വത്തിന് വിരുദ്ധമാണെന്നും പ്രായോഗികമാക്കാൻ ബുദ്ധിമുട്ടാണെന്നുമാണ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top