വിജയ് ശങ്കറിനും പരിക്ക്; ഭയപ്പെടാനില്ലെന്ന് ടീം മാനേജ്മെന്റ്

ശിഖർ ധവാനും ഭുവനേശ്വർ കുമാറിനും ശേഷം വിജയ് ശങ്കറിനും പരിക്ക്. കഴിഞ്ഞ ദിവസത്തെ പരിശീലന സെഷനിലാണ് വിജയ് ശങ്കറിനു പരിക്കേറ്റത്. എന്നാൽ ഇത് സാരമുള്ളതല്ലെന്നും പരിക്ക് ഉടൻ ഭേദമാകുമെന്നാണ് പ്രതീക്ഷയെന്നും ടീം അറിയിച്ചിട്ടുണ്ട്.

നെറ്റ്സിൽ ജസ്പ്രീത് ബുംറയെ നേരിടുമ്പോഴാണ് വിജയ് ശങ്കറിനു പരിക്ക് പറ്റിയത്. പരിശീലനത്തിനിടെ ബുംറയുടെ ഒരു യോർക്കർ കാലിൽ കൊള്ളുകയും ശങ്കർ വേദനയോടെ നിലത്തിരിക്കുകയുമായിരുന്നു. ആ പരിശീലന സെഷൻ പൂർത്തിയാക്കാതെ മടങ്ങിയ ശങ്കർ മുടന്തിയാണ് നടക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

അഫ്ഗനിസ്ഥാനെതിരായ മത്സരത്തിനു മുൻപ് ശങ്കർ പരിക്കിൽ നിന്നു മുക്തനാകുമെന്നാണ് കരുതുന്നത്. അല്ലാത്ത പക്ഷം ദിനേഷ് കാർത്തികോ രവീന്ദ്ര ജഡേജയോ ടീമിലെത്തിയേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top