ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി തിങ്കളാഴ്ച വിധി പറയും

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ബീഹാർ സ്വദേശിനിയുടെ പരാതിയെ തുടർന്നുള്ള കേസിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി തിങ്കളാഴ്ച വിധി പറയും. മുംബൈ സെഷൻസ് കോടതിയാണ് വിധി പറയുക. ബീഹാർ സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

Read Also; ചോദ്യം ചെയ്യലിന് മുംബൈ പൊലീസ് നോട്ടീസ് നൽകി; ബിനോയ് കോടിയേരി ഒളിവിൽ പോയതായി സൂചന

തുടർന്ന് അന്വേഷണത്തിനായി മുംബൈ പൊലീസ് സംഘം കണ്ണൂരിലെത്തിയിരുന്നെങ്കിലും ബിനോയിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം മുതൽ ബിനോയ് ഒളിവിലാണെന്നാണ് സൂചന. മുംബൈ പൊലീസ് സംഘം ബിനോയിയെ കസ്റ്റഡിയിലെടുത്തേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ബിനോയ് കോടിയേരി മുംബൈ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിനായി ഹർജി നൽകിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top