മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു; എതിര്‍പ്പുമായി കോണ്‍ഗ്രസ്

മുത്തലാഖ് ബില്‍ സഭയില്‍ അവതരിപ്പിച്ചു. ബില്ലിനെ കോണ്‍ഗ്രസ് സഭയില്‍ എതിര്‍ത്തു. സര്‍ക്കാറിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടെന്നും മുസ്ലീം പുരുഷന്മാരെ മാത്രം ക്രിമിനലുകളാക്കുന്നതാണ് ബില്ലെന്നും കോണ്‍ഗ്രസ് സഭയില്‍ വാദിച്ചു. മുസ്‌ളിം സ്ത്രീകള്‍ക്ക് ഉന്നമനമുണ്ടാക്കുന്നതല്ല ബില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

മുത്തലാഖ് ചൊല്ലി ജീവനാംശം കൊടുക്കാത്ത പക്ഷം ബില്ലില്‍ കുറ്റാരോപിതനായ പുരുഷന് മൂന്നു വര്‍ഷം തടവും പിഴയും. പരാതി നല്‍കേണ്ടത് ഭാര്യയോ ഉറ്റ ബന്ധുവ ആയിരിക്കണം. ഒരു സിവില്‍ ഡിസ്പ്യൂട്ട് ആയതുകൊണ്ട് തന്നെ  കോടതിയ്ക്ക് പുറത്ത് ബില്‍ അവതരിപ്പിക്കാം എന്നും ബില്ലില്‍ നിര്‍ദ്ദേശിക്കുന്നു. മുസ്‌ളീം സ്ത്രീകളുടെ സംരക്ഷണമാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെനന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

എന്നാല്‍ ബില്ലിനെതിരെ ശക്തമായ വാദങ്ങളുമായാണ് പ്രതിപക്ഷം രംഗത്ത് വന്നത്. ബില്‍ മുസ്‌ളീം പുരുഷന്മാരെ വേട്ടയാടാനുള്ളതാണെന്നും മുസ്‌ളീം പുരുഷന് സമാനമായ രീതിയില്‍ ഹിന്ദു ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെടുന്ന പുരുഷന്മാര്‍ക്ക് സമാനമായ ശിക്ഷ ലഭിക്കാത്ത പക്ഷം ഇത് വിവേചനപരമാണന്ന് ഒവൈസിയും പറഞ്ഞു.

അതേസമയം മുത്തലാഖ് നിരോധിക്കണം എന്നാല്‍ ബില്ല് അനാവശ്യമാമെന്നും പ്രതിപക്ഷം സഭയില്‍ പറഞ്ഞു. മാത്രമല്ല ഇത് ഭരണഘടനാ വിരുദ്ധവുമാണ്. ആര്‍ട്ടിക്കിള്‍ 14( ഇക്വാളിറ്റി) അനുസരിച്ച് നിയമലംഘനം നടത്തുന്നുവെന്നും പ്രതിപക്ഷം സഭയില്‍ ആരോപിച്ചു. മാത്രമല്ല, മുസ്‌ളീം സ്ത്രീകളെ സബന്ധിച്ചിടത്തോളം ഭര്‍ത്താവിനെതിരെ കേസുകൊടുത്ത സ്ത്രീ എന്ന നിലയില്‍ വേട്ടയാടപ്പെടുമെന്നും പ്രതിപക്ഷം സഭയില്‍ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് പരിഗണിച്ച് വിഷയം വോട്ടിംങിനിട്ടിരിക്കുകയാണ്. ഇലക്ട്രാണിക് വോട്ടിംങ്‌മെഷീന്‍ ഉപയോഗിക്കാന്‍ കഴിയാത്തതുകൊണ്ട് ബാലറ്റ് രീതിയിലാണ് വോട്ടെടുപ്പ് നടത്തുന്നത്. നിലവില്‍ സഭയില്‍ വോട്ടിംങ് പുരോഗമിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top