ഇന്ത്യ മതേതര പാരമ്പര്യത്തിൽ അഭിമാനം കൊള്ളുന്ന രാജ്യം; യുഎസ് റിപ്പോർട്ട് തള്ളി കേന്ദ്രം

ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അതിക്രമം ശക്തമെന്ന യുഎസ് റിപ്പോർട്ട് തള്ളി കേന്ദ്രം. യുഎസ്  പരാമർശങ്ങളിൽ ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യ മതേതര പാരമ്പര്യത്തിൽ അഭിമാനം കൊള്ളുന്ന രാജ്യമാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.

പൗരന്മാരുടെ നിലയെ കുറിച്ച് പ്രസ്താവന നടത്താൻ വിദേശ രാജ്യത്തിന് അവകാശമില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഇന്ത്യയിൽ മത സ്വാതന്ത്ര്യമില്ലെന്നും ന്യൂനപക്ഷങ്ങൾക്കെതിരെ അതിക്രമങ്ങൾ ശക്തമാണെന്നുമായിരുന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ റിപ്പോർട്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top