കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സ്റ്റെന്റ് വിതരണം നിലച്ചു; രണ്ട് ദിവസത്തിനകം മുടങ്ങിയത് 15ഓളം ശസ്ത്രക്രിയകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഹൃദ് രോഗികള്‍ക്കുള്ള സ്റ്റെന്റ് വിതരണം നിര്‍ത്തിയതോടെ ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ താളം തെറ്റി തുടങ്ങി. സ്റ്റെന്റ് വിതരണം നിര്‍ത്തിയതിന്റെ അടിസ്ഥാനത്തില്‍ 15 ഓളം ശസ്ത്രക്രിയകളാണ് കഴിഞ്ഞ 2 ദിവസത്തിനിടെ മാറ്റിവെച്ചത് .പലരെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കുകയാണ്.അതെ സമയം മരുന്ന് വിതരണം നിര്‍ത്തിയതോടെ സാധാരണക്കാരായ രോഗികളാണ് ദുരിതത്തിലായിരിക്കുന്നത്.

കഴിഞ്ഞ ദിവസം നെഞ്ചുവേദനയെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്യണമെന്ന് കാണിച്ച് സൂപ്പര്‍ സ്‌പെഷാലിറ്റിയില്‍ അഡ്മിറ്റ് ചെയ്ത രോഗിയെ മൂന്ന് ദിവസമാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ കബളിപ്പിച്ചത്.സറ്റെന്റ് ഇല്ലെന്ന കാര്യം രോഗികളില്‍ നിന്ന് മറച്ച് വെച്ചു. പീന്നീട് രോഗിക്ക് വേദന കൂടിയപ്പോള്‍ ആണ് രോഗിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചത്.മെഡിക്കല്‍ കോളേജില്‍ മാത്രം ആന്‍ജിയോപ്ലാസ്റ്റിക്ക് സര്‍ജറി ചെയ്യാന്‍ ഒരു ലക്ഷം രൂപയോളം ചെലവ് വരും.എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ ഇതിലും കൂടും. ഈ സാഹചര്യത്തില്‍ വിതരണം പൂര്‍ണമായും നിര്‍ത്തിയതോടെ സാധാരണക്കാരായ രോഗികളാണ് ദുരിതത്തിലാകുന്നത്.

ജനുവരി മാസം തന്നെ കുടിശ്ശിക ലഭ്യമായില്ലങ്കില്‍ വിതരണം നിര്‍ത്തുമെന്ന് വിതരണക്കാര്‍ ആശുപത്രി അധികൃതര്‍ക്ക് മുന്നിയിപ്പ് നല്‍കിയിരുന്നു.എന്നിട്ടും കുടിശ്ശിക തീര്‍ക്കാന്‍ നടപടി ഒന്നും ഉണ്ടായില്ല. തുടര്‍ന്നാണ് വിതരണം പൂര്‍ണമായി നിര്‍ത്താന്‍ മരുന്ന് ,സറ്റെന്റ കമ്പനികള്‍ തീരുമാനിച്ചത്.അതെ സമയം പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്ന ഈ സമയത്ത് മരുന്ന് വിതരണം നിര്‍ത്തിയതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top