സൗദി അബ്ഹ വിമാനത്താവളത്തില്‍ വീണ്ടും ഹൂതി ആക്രമണം

സൗദിക്ക് നേരെ വീണ്ടും ഹൂതി ഭീകരാക്രമണം. അബ്ഹ വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇന്നലെ രാത്രിയാണ് സൗദിയിലെ അബ്ഹ വിമാനത്താവളത്തിന് നേരെ യമനിലെ ഹൂതി ഭീകരവാദികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരു സിറിയന്‍ പൗരന്‍ മരണപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അറബ് സഖ്യസേനാ വക്താവ് തുര്‍ക്കി അല്‍ മാലികി പറഞ്ഞു.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. സാധാരണക്കാരെ ലക്ഷ്യം വെച്ചാണ് ഇറാന്റെ പിന്തുണയോടെ ഹൂതികള്‍ ആക്രമണം നടത്തുന്നതെന്ന് സൗദി കുറ്റപ്പെടുത്തി. അബ്ഹ
വിമാനത്താവളം സാധാരണ രീതിയില്‍ പ്രവര്‍ത്തനം തുടരുന്നതായി അല്‍ മാലികി അറിയിച്ചു. ഈ മാസം ആദ്യത്തില്‍ ഇതേ വിമാനത്താവളത്തിനു നേരെ ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ ഇരുപത്തിയാറ് പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ മാസം സൗദിയിലെ എണ്ണ പൈപ്പ് ലൈനുകള്‍ക്ക് നേരെയും ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here