തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുമെന്ന നിലാപാടില്‍ ഉറച്ച് കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുമെന്ന നിലാപാടില്‍ ഉറച്ച് കേന്ദ്ര സര്‍ക്കാര്‍. തിരുവനന്തപുരം വിമാനത്താവളം ഉള്‍പ്പടെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ്പൂരി ലോക്‌സഭയില്‍ രേഖാമൂലം അറിയിച്ചു. വടകര എംപി കെ മുരളീധരന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.

Read more: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ മാറ്റമില്ല: മുഖ്യമന്ത്രി

വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കത്ത് മുഖേനയും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടും എതിര്‍പ്പ് അറിയിച്ചിരുന്നു. ഇത് മറികടന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമുണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ നിലപാടിനെതിരെ സംസ്ഥാനം പ്രതിഷേധം അറിയിച്ചേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top