കെഎസ്ആര്‍ടി സിയില്‍ ഡെപ്പോസിറ്റ് തുക വാങ്ങി താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയമിക്കുന്നു

കെഎസ്ആര്‍ടി സിയില്‍ താല്‍ക്കാലിക ഡ്രൈവര്‍മാരെ ജൂണ്‍ 30-നകം പിരിച്ചുവിടാനുള്ള കോടതി ഉത്തരവ് നിലനില്‍ക്കെ ഡെപ്പോസിറ്റ് തുക വാങ്ങി കെഎസ്ആര്‍ടിസിയില്‍ വ്യാപകമായി താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയമിക്കുന്നു.  2,455 പേര്‍ക്ക് പി എസ് സി
പട്ടികയില്‍ നിന്ന് നിയമനം നല്‍കണമെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെയാണ് കെഎസ്ആര്‍ടിസിയുടെ ഈ പുതിയ നിയമനം.

2012ല്‍ ഡ്രൈവര്‍ തസ്തികയിലേക്ക് പരീക്ഷയെതിയവരുടെ റാങ്ക് ലിസ്റ്റ് 2016 ല്‍ അവസാനിച്ചിരുന്നു. എന്നാല്‍ ഈ പട്ടികയില്‍ ഉള്ളവര്‍ കോടതിയെ സമീപിച്ചപ്പോള്‍ 2455 ഒഴിവുകളുണ്ടെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിച്ചു. ഇതില്‍ 2455 പേര്‍ക്ക് പിഎസ് സി
പട്ടികയില്‍ നിന്ന് നിയമനം നല്‍കണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു. ഇതിനിടയിലാണ് കെഎസ്ആര്‍ ടിസി പുതുതായി 5000 രൂപ ഡെപ്പോസിറ്റ് വാങ്ങി സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയമിച്ചിട്ടുള്ളത്.

കോഴിക്കോട്, ആലപ്പുഴ തുടങ്ങിയ ഇടങ്ങളിലടക്കം സംസ്ഥാനം ഒട്ടാകെ വിവിധ ഡിപ്പാകളിലായി നൂറോളം പേരെ നിയമിച്ചാതായി പി എസ് സി പട്ടികില്‍ ഉള്ളവര്‍ ആരോപിക്കുന്നു.അതെ സമയം കെ എസ് ആര്‍ ടി സിയുെട കോടതിയലക്ഷ്യ നടപടിക്ക് എതിരെ സൂപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഉദ്യേഗാര്‍ത്ഥികള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top