കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കണം; ചെറുകിട കശുവണ്ടി വ്യവസായികള്‍ ഉമ്മന്‍ ചാണ്ടിക്ക് നിവേദനം നല്‍കി
കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചെറുകിട കശുവണ്ടി വ്യവസായികള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിക്ക് നിവേദനം നല്‍കി. വിഷയത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വ്യവസായികള്‍ക്ക് ഉമ്മന്‍ ചാണ്ടി ഉറപ്പു നല്‍കി.
സംസ്ഥാനത്തെ കശുവണ്ടി മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ചെറുകിട വ്യവസായികള്‍ തിരുവനന്തപുരത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംപിയുടെ സാന്നിദ്ധ്യത്തില്‍ കൊല്ലത്ത് യോഗം ചേര്‍ന്നത്. കശുവണ്ടി തൊഴിലാളികളുടെ ഇ എസ് ഐ ആനുകൂല്യം ലിക്കാത്തത് വ്യവസായികള്‍ ചൂണ്ടിക്കാട്ടി. പ്രോവിഡന്റ് ഫണ്ട് പെന്‍ഷന് 3700 ദിവസത്തെ ഹാജര്‍ വേണമെന്ന നിബന്ധന ഒഴിവാക്കണമെന്ന ആവശ്യവും വ്യാപാരികള്‍ ഉന്നയിച്ചു. വിഷയത്തില്‍ ഗൗരവമായ ഇടപെടല്‍ നടത്തുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ‘
കേന്ദ്ര സര്‍ക്കാരില്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു. ചെറുകിട കശുവണ്ടി വ്യവസായ സമിതി കണ്‍വീനര്‍ രാജേഷ് , പ്രസിഡന്റ് നൗഷാദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here