വിരമിക്കൽ വാർത്തകൾ തള്ളി കസിയസ്; പരിശീലനത്തിൽ പങ്കെടുത്തു

ഹൃദയാഘാതത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന എഫ്സി പോർട്ടോ ഗോള്‍ കീപ്പറും സ്പാനിഷ് ഇതിഹാസ താരവുമായ ഇകര്‍ കാസിയസ് മൈതാനത്തേക്ക് തിരികെയെത്തുന്നു. രണ്ട് മാസം മുന്‍പായിരുന്നു ഇകര്‍ കാസിയസിന് ഹൃദയാഘാതം സംഭവിച്ചത്. പിന്നീട് ചികിത്സയും വിശ്രമവും കഴിഞ്ഞ് അദ്ദേഹം ടീമിൻ്റെ പരിശീലന ക്യാമ്പിലെത്തി.

അസുഖത്തെ തുടര്‍ന്ന് താരം വിരമിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ആ വാര്‍ത്തകളെല്ലാം തള്ളിയാണ് അദ്ദേഹം 2019-20 സീസണിന് മുന്നോടിയായുള്ള പ്രീ സീസണ്‍ തയ്യാറെടുപ്പുകൾ നടത്തുന്ന പോര്‍ട്ടോയ്‌ക്കൊപ്പം ചേര്‍ന്നത്. ഇക്കാര്യം അദ്ദേഹം തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അറിയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top