Advertisement

കോടഞ്ചേരിയിലെ കൊളമ്പന്റെ മരണം വിഷം അകത്തുചെന്നെന്ന് രാസപരിശോധനാ ഫലം

July 2, 2019
Google News 1 minute Read

കോഴിക്കോട് കോടഞ്ചേരിയിലെ കൊളമ്പന്റെ മരണം ഫ്യൂറഡാൻ അകത്ത് ചെന്നെന്ന് രാസപരിശോധനാ ഫലം. റീജിയണൽ കെമിക്കൽ എക്‌സാം ലാബിലെ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഫോറൻസിക് റിപ്പോർട്ട് നാളെ മെഡിക്കൽ കോളേജിൽ സമർപ്പിക്കും. തുടർന്ന് കോടഞ്ചേരി പോലീസിന്റെ നേതൃത്വത്തിൽ വിശദമായി അന്വേഷിക്കും.

Read Also; കോടഞ്ചേരിയിലെ കൊളമ്പന്റെ മരണം; മരണം വ്യാജമദ്യം മൂലമല്ലെന്ന് എക്‌സൈസും പൊലീസും

വ്യാജമദ്യം കഴിച്ചാണ് കൊളമ്പൻ മരിച്ചതെന്നായിരുന്നു ആദ്യം ഉയർന്ന സംശയം.പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മദ്യത്തിന്റെ അംശവും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പോസ്റ്റ് മോർട്ടത്തിന് ശേഷം കൊളമ്പന്റെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചത്. കോഴിക്കോട് റീജിയണൽ കെമിക്കൽ എക്‌സാം ലാബിൽ നടത്തിയ പരിശോധനയിൽ ഫ്യൂറഡാനാണ് മരണകാരണമെന്ന് തെളിയുകയായിരുന്നു.

Read Also; കാണാതായ ജര്‍മന്‍ യുവതിയുടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി പൊലീസ്

മദ്യത്തിൽ ഫ്യൂറഡാൻ കലർത്തി കഴിച്ചതായിട്ടാണ് സംശയിക്കുന്നത്. ആശുപത്രിയിൽ കഴിയുന്ന രണ്ട് പേരുടെ രക്തസാമ്പിളുകൾ കഴിഞ്ഞ ദിവസം കോഴിക്കോട് ഫോറൻസിക് ലാബിൽ പരിശോധിച്ചിരുന്നു. ഈ പരിശോധനാ
ഫലത്തിലും ഫ്യൂറഡാന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. രണ്ട് പേരുടെയും ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായ സാഹചര്യത്തിൽ വാർഡുകളിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ പൊലീസിന് ഇതുവരെ മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here