നെടുങ്കണ്ടം കസ്റ്റഡി മരണം ലോക്‌സഭയിൽ; കേരളത്തിലെ ലോക്കപ്പ് മർദ്ദനങ്ങളെപ്പറ്റി ചർച്ച വേണമെന്ന് ഡീൻ കുര്യാക്കോസ്

നെടുങ്കണ്ടം കസ്റ്റഡി മരണം ലോക്‌സഭയിൽ ഉന്നയിച്ച് ഡീൻ കുര്യാക്കോസ് എം.പി. ലോക്കപ്പ് മർദ്ദനത്തിനെതിരെ ബിൽ അവതരിപ്പിക്കണമെന്നും കേരളത്തിലെ ലോക്കപ്പ് മർദ്ദനങ്ങളെപ്പറ്റി  ചർച്ച വേണമെന്നും ഡീൻ കുര്യാക്കോസ് ലോക്‌സഭയിൽ ആവശ്യപ്പെട്ടു.

രാജ്കുമാറിന്റെ മരണം കസ്റ്റഡിമർദ്ദനം മൂലമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്നുൾപ്പെടെ തെളിഞ്ഞതായും സിപിഎമ്മും പൊലീസും തമ്മിലുള്ള ക്രിമിനൽ ഒത്താശയുടെ ഫലമാണ് ഈ കസ്റ്റഡിമരണമെന്നും ഡീൻ പറഞ്ഞു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താതെ അനധികൃതമായി കസ്റ്റഡിയിൽ വച്ച് മർദ്ദിച്ചത് മനുഷ്യാവകാശ ലംഘനമാണെന്നും ഇത് ഏറെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top