അമ്പാട്ടി റായുഡു വിരമിച്ചു

അമ്പാട്ടി റായുഡു അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് നേരത്തെ തന്നെ വിരമിച്ച താരം എന്നാൽ ഐപിഎൽ മത്സരങ്ങളിൽ തുടരും.

ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോൾ അമ്പാട്ടി റായുഡു ടീമിൽ ഇടംനേടിയിരുന്നില്ല. പരിക്കേറ്റ് ധവാനും വിജയ് ശങ്കറും ടീമിന് പുറത്തായിട്ടും തന്നെ പരിഗണിക്കാത്തതാണ് റായ്ഡുവിന്റെ പെട്ടെന്നുള്ള വിരമിക്കൽ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

ഇന്ത്യയ്ക്ക് വേണ്ടി 55 ഏകദിനങ്ങളും ആറു ടിട്വന്റിയും ഈ മുപ്പത്തിമൂന്നുകാരൻ കളിച്ചിട്ടുണ്ട്. 55 ഏകദിനങ്ങളിൽ നിന്ന് 47.05 ശരാശരിയിൽ 1694 റൺസ് നേടിയിട്ടുണ്ട്. മൂന്ന് സെഞ്ചുറികളും 10 അർധ സെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top