നെടുങ്കണ്ടം കസ്റ്റഡി മരണം; ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് തെളിഞ്ഞാൽ കർശന നടപടിയെന്ന് ഡിജിപി

dgp loknath behra

നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് തെളിഞ്ഞാൽ കർശന നടപടിയുണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. എസ്പി, ഡിവൈഎസ്പി എന്നിവർക്കെതിരെ നടപടി വേണമോയെന്ന് റിപ്പോർട്ട് പരിശോധിച്ച ശേഷം തീരുമാനിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

Read Also; രാജ്കുമാറിന് ജയിലിൽ മർദ്ദനമേറ്റിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നു; ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെങ്കിൽ നടപടിയെന്നും ഋഷിരാജ് സിങ്

ജർമ്മൻ യുവതിയെ കാണാതായ സംഭവത്തിൽ അന്വേഷണം നടന്നുവരുകയാണ്. യുവതിയെ കേരളത്തിൽ നിന്നാണോ അതോ മറ്റെവിടെയെങ്കിലും നിന്നാണോ കാണാതായതെന്ന് പരിശോധിക്കും.യുവതി എന്തിനാണ്    കേരളത്തിൽ എത്തിയതെന്ന് അന്വേഷിക്കുകയാണ്. യുവതിയുടെ മുൻ ഭർത്താവുമായി അന്വേഷണ സംഘം ആശയം വിനിമയം നടത്തിയതായും ഡിജിപി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top