കസ്റ്റഡിമരണം; പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി നെടുങ്കണ്ടം സ്‌റ്റേഷനിൽ പരിശോധന നടത്തി

നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി പരിശോധന നടത്തി. പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി ചെയർമാൻ റിട്ട. ജസ്റ്റിസ് വി കെ മോഹനന്റെ നേതൃത്വത്തിലുള്ള സംഘമാണ് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെത്തിയത്. പി.ടി തോമസ് എംഎൽഎ നൽകിയ പരാതിയെ തുടർന്നാണ് നടപടി. സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും രേഖകളും സംഘം പരിശോധിച്ചു.

Read Also; നെടുങ്കണ്ടം കസ്റ്റഡി മരണം; ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് തെളിഞ്ഞാൽ കർശന നടപടിയെന്ന് ഡിജിപി

കസ്റ്റഡി മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ട രാജ്കുമാർ റിമാൻഡിൽ കഴിഞ്ഞിരുന്ന പീരുമേട് സബ് ജയിലിലും പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി പരിശോധന നടത്തും. കസ്റ്റഡി മരണം സംബന്ധിച്ച പരാതിയിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പരാതി അന്വേഷിച്ച് ആവശ്യമെങ്കിൽ ഉചിതമായ നടപടി സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും ജസ്റ്റിസ് വി.കെ മോഹനൻ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top