Advertisement

വെസ്റ്റ് ഇൻഡീസിനു ബാറ്റിംഗ്; ഇരു ടീമുകളിലും രണ്ട് മാറ്റങ്ങൾ

July 4, 2019
Google News 0 minutes Read

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനു ബാറ്റിംഗ്. ടോസ് നേടിയ വിൻഡീസ് ക്യാപ്റ്റൻ ജേസൻ ഹോൾഡർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും രണ്ട് മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്.

ഹാമിദ് ഹസൻ, ഹഷ്മതുല്ല ഷാഹിദി എന്നിവർക്കു പകരം ദൗലത് സദ്രാൻ, സയിദ് ഷിർസാദ് എന്നിവർ അഫ്ഗാനിസ്ഥാൻ ടീമിൽ കളിക്കും. അതേ സമയം, എവിൻ ലൂയിസും കെമാർ റോച്ചും വിൻഡീസ് നിരയിൽ കളിക്കും. സുനിൽ ആംബ്രിസും ഷാനോൻ ഗബ്രിയേലും പുറത്തിരിക്കും. ഇരു ടീമുകളുടെയും അവസാന മത്സരമാണീത്.

വിൻഡീസ് ഒരു മത്സരം മാത്രം ജയിച്ചപ്പോൾ അഫ്ഗാനിസ്ഥാന് ഇതു വരെ വിജയം കുറിയ്ക്കാനായില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here