ലോകോത്തര ഗതാഗത മാര്‍ഗ്ഗങ്ങള്‍ ലക്ഷ്യമിട്ട് പൊതു ബജറ്റ്

രാജ്യത്തിന്റെ ഇന്‍ഫ്രാട്രക്ച്ചര്‍ മാതൃകയിലെ പുരോഗമനം ലക്ഷ്യമിട്ട് രണ്ടാം മോദി സര്‍ക്കാറിന്റെ സമ്പൂര്‍ണ്ണ പൊതു ബജറ്റ്. പ്രകൃതി സൗഹാര്‍ദ്ദപരമായ വികസമാണ് ഇതിന്റെ ഭാഗമായി ലക്ഷ്യമിടുന്നത്. റോഡ്, ജല ഗതാഗത മാര്‍ഗങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കുകയാണ് ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങളിലൊന്നായി മുന്നോട്ടു വെയ്ക്കുന്നത്.

ഇന്ത്യയുടെ സങ്കീര്‍ണതകള്‍ നിറഞ്ഞ ദേശീയ പാത വികസന പരിപാടികള്‍ പുനരുദ്ധരിപ്പിക്കും. ഗംഗാ നദിയെ ഗതാഗത്തിനായി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കാര്‍ഗോ ട്രാന്‍സ് പോര്‍ട്ടിങ് സംവിധാനം, ഭാരത് മാല പ്രോജക്ടിന്റെ ഭാഗമായി സംസ്ഥാന റോഡ് വികസനം എന്നിവയാണ് ബജറ്റില്‍ ആഹ്വാനം ചെയ്യുന്നത്.

രാജ്യത്ത് ഏകീകൃത ട്രാന്‍സ്പോര്‍ട്ട് കാര്‍ഡ് നടപ്പിലാക്കും. ഇതുപയോഗിച്ച് എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്യാം. ഇതിനായി രണ്ടാം ഘട്ടത്തില്‍ 10,000 കോടിയുടെ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.

ഇതിനു പുറമേ റോഡ് നിര്‍മ്മാണത്തിനായി ഉപയോഗിച്ച പ്ലാസ്റ്റിക്കില്‍ നിന്നും പ്രധാന മന്ത്രി സഡക് യോജനയിലൂടെ ഗ്രാമീണ മേഖലയിലടക്കമുള്ള പ്രദേശങ്ങളിലെ റോഡ് നിര്‍മ്മാണം എന്നിവയാണ് അവ. ഭാരത് മാല സാഗര്‍മാല, ഉഡാന്‍ പദ്ധതികളില്‍ സ്വകാര്യ പങ്കാളിത്വത്തോടു കൂടിയുള്ള വികസനമാണ് ലക്ഷ്യമിടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top