കോഴിക്കോട് ആദിവാസി യുവതിയെ അടിമവേല ചെയ്യിച്ച സംഭവം; ശമ്പളക്കുടിശ്ശിക നൽകാൻ ഉത്തരവ്

കോഴിക്കോട് ആദിവാസി യുവതിയെ വീട് തടങ്കലിൽ അടിമവേല ചെയ്യിപ്പിച്ച സംഭവത്തിൽ യുവതിക്ക് ശമ്പളക്കുടിശ്ശിക നൽകാൻ ഉത്തരവ്. 8,86,172 രൂപ 15 ദിവസത്തിനകം യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാൻ ലേബർ ഓഫീസർ ഉത്തരവിട്ടു.

വനിതാ കമ്മീഷനും ,ജില്ലാ കലക്ടറും ഇടപെട്ട് 15 ദിവസത്തിനകം യുവതിയുടെ അടിമവേല നിർത്തിച്ച് ഇതെ വീട്ടിൽ മാന്യമായി താമസിപ്പിക്കണമെന്നും, ശമ്പളം നൽകണമെന്നും ,കുടിശ്ശികയുള്ള തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണെമെന്ന് ഉത്തരവിട്ടിരുന്നു .ഇതിന്റെ അടിസ്ഥാനത്തിൽ 2010 ലെ ഗാർഹികത്തൊഴിലാളി നിയമപ്രകാരമാണ് തൊഴിൽ വകുപ്പിന്റെ ഇടപെടൽ.

8,86,172 രൂപ ശമ്പളക്കുടിശ്ശിക നൽകാനാണ് ഉത്തരവ്.2002 മുതൽ 2010 വരെ 96,000 രൂപയും നിയമം നിലവിൽവന്ന 2010 ഏപ്രിൽ മുതൽ കഴിഞ്ഞ മെയ് വരെ 7,90,172 രൂപയാണ് വീട്ടുടമ യുവതിക്ക് നൽ കേണ്ടത്.കൂടാതെ ഇനി മുതൽ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയുമടക്കം 12,534 രൂപ നൽകണം.കുടിശ്ശിക തുക യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചില്ലെങ്കിൽ നിയമ നടപടി നേരിടേണ്ടി വരും. അതെ സമയം കലക്ടറുടെ ഉത്തരവിന്റെ കാലവധി കഴിഞ്ഞിട്ടും തിരിച്ചറിയൽ കാർഡും, ആധാർ കാർഡും അനുവദിച്ചിട്ടില്ല. അതിന് ഇടയിൽ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അധികൃതർ നിയമ നടപടിയും ആരംഭിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top