Advertisement

പീഡനക്കേസിൽ ബിനോയ് കോടിയേരി ഇന്ന് മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരാകും

July 8, 2019
Google News 1 minute Read

ബിഹാർ സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസിൽ ബിനോയ് കോടിയേരി ഇന്ന് മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരാകും. ഒരു മാസക്കാലത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് കേസിൽ ബിനോയിക്ക് മുംബൈ ദിൻഡോഷി കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്.

Read Also; ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണം; നടൻ ആദിത്യയ്‌ക്കൊപ്പമുള്ള യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ സമർപ്പിച്ച് അഭിഭാഷകൻ

ഇന്ന് സ്റ്റേഷനിൽ ഹാജരാകുന്ന ബിനോയിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയേക്കും. രാവിലെ പത്തിനും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയിലാണ് ബിനോയ് ഹാജരാകണമെന്ന് അറിയിച്ചിരിക്കുന്നത്. പീഡനക്കേസിൽ കർശന ഉപാധികളോടെയാണ് ബിനോയിക്ക് കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചത്. ഡിഎൻഎ പരിശോധനയുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here