കർണാടക സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം ജനാധിപത്യ വിരുദ്ധമെന്ന് മുല്ലപ്പള്ളി

MULLAPALLY RAMACHANDRAN

കർണാടകത്തിലെ ജനാധിപത്യ, മതേതര സർക്കാരിനെ അധികാര ദുരുപയോഗത്തിലൂടെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമം ജനാധിപത്യ വിരുദ്ധമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരിട്ടാണ് നീക്കങ്ങൾ നടത്തുന്നത്. ഇത് ആറാം തവണയാണ് കർണാടക സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നത്.

Read Also; കർണാടകയിൽ രാജ്ഭവനിലേക്കുള്ള വഴിയിൽ കുത്തിയിരുന്ന് കോൺഗ്രസ്,ജെഡിഎസ് നേതാക്കളുടെ പ്രതിഷേധം

കേന്ദ്രത്തിൽ മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം 6 സംസ്ഥാന സർക്കാരുകളെയാണ് അധികാര ദുർവിനിയോഗത്തിലൂടെയും കുതിരക്കച്ചവടത്തിലൂടെയും പുറത്താക്കിയത്. ഗവർണർമാരുടെ പദവി പോലും ദുരുപയോഗം ചെയ്യുന്ന കാഴ്ചയാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Read Also; കർണാടകയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; രണ്ട് എംഎൽഎമാർ കൂടി രാജിവച്ചു

മുംബൈയിൽ മന്ത്രി ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്ത നടപടി ഒരു സംസ്ഥാന മന്ത്രിക്ക് പോലും സ്വതന്ത്രവും നിർഭയവുമായി പ്രവർത്തിക്കാനുള്ള മൗലിക അവകാശം നിഷേധിക്കുന്നതിന്റെ തെളിവാണ്. അത്യന്തം ആപൽക്കരമായ ഈ നീക്കം ജനാധിപത്യ വ്യവസ്ഥയോടുള്ള കടുത്ത വെല്ലുവിളിയാണെന്നും ഇതിനെതിരെ ജനാധിപത്യ വിശ്വാസികളുടെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും മുല്ലപ്പള്ളി പറഞ്ഞു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More