Advertisement

അഴിമതിക്കെതിരെ നടപടിയെടുത്തപ്പോൾ സദാനന്ദ ഗൗഡ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചു; പറ്റില്ലെന്ന് പറഞ്ഞതാണ് പ്രശ്‌നമായതെന്ന് രാജു നാരായണസ്വാമി

July 10, 2019
Google News 1 minute Read

നാളികേര വികസന ബോർഡിലെ അഴിമതിക്കെതിരെ നടപടിയെടുത്തപ്പോൾ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ഇത് പറ്റില്ലെന്ന് പറഞ്ഞതാണ് തനിക്ക് പ്രശ്‌നമായതെന്നും രാജു നാരായണ സ്വാമി. കർണാടകയിലെ മാണ്ഡ്യെയിലെ ഫാമിലെ 370 തേക്ക് മരം മുറിച്ച് വിറ്റ ഫാം ഡയറക്ടർകെതിരെ താൻ നടപടി എടുത്തപ്പോൾ സദാനന്ദ ഗൗഡ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചു.

Read Also; രാജു നാരായണ സ്വാമിയെ പിരിച്ചുവിടാൻ നീക്കം; അഴിമതികൾ കണ്ടു പിടിച്ചതിനുള്ള പ്രതിഫലമെന്ന് രാജു നാരായണസ്വാമി

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ താൻ നടപടിയെടുത്തതാണ് രാഷ്ട്രീയ നേതാക്കളെ പ്രകോപിപ്പിച്ചത് . തന്റെ കാലത്ത് ക്രമക്കേട് നടന്നെന്ന് പറയുന്നത് കഷ്ടമാണെന്നും മുൻ ചെയർമാൻമാരുടെ കാലത്ത് നടന്ന അഴിമതി താൻ ചൂണ്ടി കാട്ടുക മാത്രമാണ് ചെയ്തതെന്നും രാജു നാരായണസ്വാമി പറഞ്ഞു.അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാലാണ് തന്നെ പുറത്താക്കിയത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും രാജു നാരായണസ്വാമി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here