നെടുങ്കണ്ടം കസ്റ്റഡി മരണം; ഒരാഴ്ചയ്ക്കകം സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

നെടുങ്കണ്ടം കസ്റ്റഡി മരണത്തെപ്പറ്റിയുള്ള റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സർക്കാരിന് നൽകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ. അന്വേഷണത്തിന്റെ ഭാഗമായി മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലും പീരുമേട് സബ്ജയിലിലും ഇന്ന് സന്ദർശനം നടത്തി തെളിവെടുത്തു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തിയ കമ്മീഷൻ രാജ്കുമാറിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, എഫ്‌ഐആർ എന്നിവ പരിശോധിച്ചു.

Read Also; ‘നാസറുമായി തനിക്ക് ബന്ധമില്ല; നാസറിന്റെ ഫോൺ വരുമ്പോൾ രാജ്കുമാർ മാറിപ്പോകുമായിരുന്നു’; നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി ശാലിനി ട്വന്റിഫോറിനോട്

പീരുമേട് ജയിലിൽ തടവുകാരുമായും കമ്മീഷൻ ആശയവിനിമയം നടത്തി.  കസ്റ്റഡി മരണത്തിൽ കമ്മീഷൻ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. തുടർന്ന് വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

Read Also; നെടുങ്കണ്ടം സ്റ്റേഷനിൽ കസ്റ്റഡിയിലായിരുന്ന സ്ത്രീകൾക്ക് നേരെയും മുളക് പ്രയോഗം നടന്നെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ

ഇതിനുശേഷം പോസ്റ്റ് മോർട്ടം റിപ്പോർട്ട്, ഇൻക്വസ്റ്റ്, മജിസ്റ്റീരിയൽ എൻക്വയറി റിപ്പോർട്ട് എന്നിവ ഹാജരാക്കാൻ ജയിൽ ഡിജിപിക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ രേഖകൾ ലഭിച്ചിട്ടില്ലെന്ന് കമ്മീഷൻ അറിയിച്ചു. കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന പൊലീസ്  ഉദ്യോഗസ്ഥർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ യഥാസമയം സ്വീകരിച്ചിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More