ഇൻഫോസിസിൽ വൻ തൊഴിലവസരം ഒരുങ്ങുന്നു; 18000 പേർക്ക് ജോലി നൽകും

ഐടി കമ്പനി ഇൻഫോസിസിൽ വൻ തൊഴിലവസരം ഒരുങ്ങുന്നു. ഒറ്റയടിക്ക് 18000 പേരെ റിക്രൂട്ട് ചെയ്യാനാണ് ഇൻഫോസിസ് ഒരുങ്ങുന്നത്. നിലവില്‍ ഇവിടെ 2.29 ലക്ഷം ജീവനക്കാരാണ് ജോലി ചെയ്യുന്നത്.
ഈ വർഷം അവസാനിക്കുന്നതിന് മുന്‍പ് തന്നെ രാജ്യത്തിലെ വിവിധ സര്‍വകലാശാലകളില്‍ നിന്ന് 18000 പേരെ റിക്രൂട്ട് ചെയ്യാനാണ് തീരുമാനം. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 8000 പേര്‍ക്ക് കമ്പനി ജോലി നല്‍കി. ഇതില്‍ 2500 പേര്‍ ഇപ്പോള്‍ പഠിച്ചിറങ്ങിയവരാണ്.
ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ റിക്രൂട്ട്‌മെന്റ് നിരക്ക് 23.4 ശതമാനമെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തിലെ റിക്രൂട്ട്‌മെന്റ് നിരക്ക് 20.4 ശതമാനമായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here