പി.എസ്.സി ക്രമക്കേടിനെപ്പറ്റി സിബിഐ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

MULLAPALLY RAMACHANDRAN

പി.എസ്.സിയെ സിപിഐഎം പൂർണ്ണമായും രാഷ്ട്രീയവത്കരിച്ചെന്നും പിഎസ്‌സിയിലെ ക്രമക്കേടുകളെപ്പറ്റി സിബിഐ അന്വേഷണം വേണമെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പിഎസ്‌സിയിലെ ക്രമക്കേടുകളുടെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് വധശ്രമക്കേസ് പ്രതികൾക്ക് പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ ഉന്നത റാങ്കുകൾ നേടാനായത്. അങ്ങേയറ്റം ലജ്ജാകരമായ ഈ സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാർ നിയോഗിക്കുന്ന ഒരു ഏജൻസിക്ക് യഥാർത്ഥ പ്രതികളെ പിടികൂടാനാകില്ലെന്നും അതിനാൽ ഇതേക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Read Also; എഴുതാത്ത സർവകലാശാല ഉത്തരക്കടലാസുകളും ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ സീലും ശിവരഞ്ജിത്തിന്റെ വീട്ടിൽ

സിപിഐഎമ്മിന്റെ നേതാക്കളെ ഉൾക്കൊള്ളിച്ച് പുന:സംഘടിപ്പിച്ച പിഎസ്‌സി ക്രമക്കേടും പിടിപ്പുകേടും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ നിയമന മെമ്മോ അപ് ലോഡ് ചെയ്യുകയോ രജിസ്റ്റേർഡ് തപാലിലൂടെ അയക്കുകയോ ചെയ്യാമെന്നിരിക്കെ പിഎസ്‌സി ആസ്ഥാനത്ത് വിതരണ മേള നടത്തി  മെമ്മോ നൽകാനുള്ള നടപടി ഇടതുപക്ഷ അനുകൂല സർവീസ് സംഘടനകളിലേക്ക് ആളെ കൂട്ടാനുള്ള തന്ത്രമാണ്. വകുപ്പുതല പരീക്ഷകൾക്ക് സ്‌കൂളുകളെ ഒഴിവാക്കി ഭീമമായ തുക നൽകി സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകളിൽ  ഓൺലൈൻ സംവിധാനത്തിലൂടെ നടത്താനുള്ള അസ്വഭാവിക നീക്കത്തെപ്പറ്റിയും അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

 നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More