ഹജ്ജ് തീർത്ഥാടകർക്ക് എഴുപത് ലക്ഷം ബോട്ടിൽ സംസം വെള്ളം വിതരണം ചെയ്യുമെന്ന് അധികൃതർ

ഹജ്ജ് തീർത്ഥാടകർക്ക് എഴുപത് ലക്ഷം ബോട്ടിൽ സംസം വെള്ളം വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ജിദ്ദ, മക്ക, മദീന തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സംസം വിതരണം ചെയ്യാൻ സംവിധാനം ഉണ്ടാകും. പുണ്യജലമായ സംസം നൽകിക്കൊണ്ടാണ് വിദേശ ഹജ്ജ് തീർത്ഥാടകരെ സൗദി സ്വാഗതം ചെയ്യുന്നത്. വിമാനത്താവളങ്ങളിലും തീർത്ഥാടകരുടെ താമസ സ്ഥലങ്ങളിലും സംസം ബോട്ടിലുകൾ വിതരണം ചെയ്യാൻ യുണൈറ്റഡ് സംസം ഓഫീസ് സൗകര്യം ചെയ്തിട്ടുണ്ട്.
എഴുപത് ലക്ഷത്തോളം ബോട്ടിൽ സംസം ഹജ്ജ് തീർത്ഥാടകർക്ക് വിതരണം ചെയ്യും. വെള്ളം തണുപ്പിക്കാനും, വിവിധ കേന്ദ്രങ്ങളിൽ വെച്ച് വിതരണം ചെയ്യാനും നൂറുക്കണക്കിന് ജീവനക്കാരെ പുതുതായി റിക്രൂട്ട് ചെയ്തിട്ടുണ്ട്. തൊണ്ണൂറ്റിയൊമ്പത് ട്രക്കുകൾ സംസം വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. തീർത്ഥാടകർ വരുമ്പോഴും നാട്ടിലേക്ക് മടങ്ങുമ്പോഴും സംസം ബോട്ടിലുകൾ വിതരണം ചെയ്യും. കൂടാതെ മക്ക-മദീന റോഡിലും മദീനയിലും വിതരണം ഉണ്ടാകും. തീർത്ഥാടകർ തിരിച്ചു പോകുമ്പോൾ അഞ്ച് ലിറ്റർ സംസം നാട്ടിലേക്ക് കൊണ്ടു പോകാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here